അഴകൊത്ത വനിയിതൊന്നിലീ-
യശോകമരച്ചോട്ടി ലിരുന്നു-
സീതാദേവി നോവുകള്‍ കോര്‍-
ത്തൊരു മാലതീര്‍ത്തീടുന്നു......
പ്രാണനാഥന്റെ കാലൊച്ച കാതോര്‍ത്ത്-
ഓര്‍മ്മതന്‍ ചിപ്പിപതിയെ തുറ-
ന്നോരോ മിഴിനീര്‍ പൊഴി-
ച്ചോരോ മുത്തുകള്‍ കോര്‍-
ത്തഴകൊടെ തീര്‍ത്തൊരു മുത്തുമാല...
അണിയുവാന്‍ അരികെയായ്-
നാഥന്റെ സാമീപ്യമില്ലാതെ-
അലയുമൊരു മാന്‍പേടതന്‍-
അഴകോലും കണ്Oത്തില-
തണിഞ്ഞു സീതാദേവി...
യശോകമരച്ചോട്ടി ലിരുന്നു-
സീതാദേവി നോവുകള്‍ കോര്‍-
ത്തൊരു മാലതീര്‍ത്തീടുന്നു......
പ്രാണനാഥന്റെ കാലൊച്ച കാതോര്‍ത്ത്-
ഓര്‍മ്മതന്‍ ചിപ്പിപതിയെ തുറ-
ന്നോരോ മിഴിനീര്‍ പൊഴി-
ച്ചോരോ മുത്തുകള്‍ കോര്‍-
ത്തഴകൊടെ തീര്‍ത്തൊരു മുത്തുമാല...
അണിയുവാന്‍ അരികെയായ്-
നാഥന്റെ സാമീപ്യമില്ലാതെ-
അലയുമൊരു മാന്‍പേടതന്‍-
അഴകോലും കണ്Oത്തില-
തണിഞ്ഞു സീതാദേവി...
കാനനസീമയിലോടിയലഞ്ഞൊരാ-
കാഞ്ചന സുന്ദരി മാന്‍പേട,
കാട്ടുചോലയിലാറാടും നേരമാ-
ഹാരമഴിഞ്ഞുപോയൊഴുകിയകലെയാം-
കല്ലിന്റെ മാറിലടിച്ചു-
മുത്തുകള്‍ പൊഴിഞ്ഞുപോയ്...
പ്രാണന്റെ പാതിയി-
ലധികമായ് സ്നേഹിച്ച-
നാഥന്റെ പാദാര ബിന്ദുവിലലിയുവാന്‍-
കൊതിച്ചു സീതാദേവി-
വിരഹം ചാലിച്ചു കോര്‍ത്തൊരാ-
ഹാരത്തിന്‍ മുത്തുകളാവാ-
മിന്ന്, ഭൂമിയില്‍ വിരിയുന്ന-
വിരഹ കവിതകളായിരം...
പ്രാണന്റെ പാതിയി-
ലധികമായ് സ്നേഹിച്ച-
നാഥന്റെ പാദാര ബിന്ദുവിലലിയുവാന്‍-
കൊതിച്ചു സീതാദേവി-
വിരഹം ചാലിച്ചു കോര്‍ത്തൊരാ-
ഹാരത്തിന്‍ മുത്തുകളാവാ-
മിന്ന്, ഭൂമിയില്‍ വിരിയുന്ന-
വിരഹ കവിതകളായിരം...
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
Copyrighted by : Murali S Kumar
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
Copyrighted by : Murali S Kumar
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
