തോളിൽ കിടപ്പുണ്ട് തോർത്തുമുണ്ടമ്മതൻ-
തൂവേർപ്പണിഞ്ഞ പൊൻതോർത്തുമുണ്ട്..
നന്നായ് മണത്തപ്പൊളതിലെന്റെ ജീവന്റെ-
യെല്ലാം തുടിക്കുന്ന ഗന്ധമുണ്ട്..
തൂവേർപ്പണിഞ്ഞ പൊൻതോർത്തുമുണ്ട്..
നന്നായ് മണത്തപ്പൊളതിലെന്റെ ജീവന്റെ-
യെല്ലാം തുടിക്കുന്ന ഗന്ധമുണ്ട്..
ഞാറു പൂഴ്ത്തുമ്പോൾ വരമ്പെടുക്കുമ്പോൾ,
വെയിലത്തു കൊയ്തു വിയർപ്പൊഴുക്കുമ്പോൾ,
കറ്റ കെട്ടുമ്പോൾ കടത്തുമ്പോൾ തല്ലുമ്പോൾ,
മുറ്റത്ത് നെല്ല് കാറ്റത്തിടുമ്പോൾ, നേർത്ത-
ചണ്ട് ചേറുമ്പോൾ, കിതയ്ക്കുമ്പൊളെപ്പൊഴും-
ചൂടുമമ്മയീ തോർത്തിന്റെ പൊൻകിരീടം.. (2)
വെയിലത്തു കൊയ്തു വിയർപ്പൊഴുക്കുമ്പോൾ,
കറ്റ കെട്ടുമ്പോൾ കടത്തുമ്പോൾ തല്ലുമ്പോൾ,
മുറ്റത്ത് നെല്ല് കാറ്റത്തിടുമ്പോൾ, നേർത്ത-
ചണ്ട് ചേറുമ്പോൾ, കിതയ്ക്കുമ്പൊളെപ്പൊഴും-
ചൂടുമമ്മയീ തോർത്തിന്റെ പൊൻകിരീടം.. (2)
കഞ്ഞി വയ്ക്കുമ്പോൾ കറിക്കലം കഴുകുമ്പോൾ,
കഥകൾ കേൾപ്പിച്ചെന്നെയങ്ങനെയുറക്കുമ്പോൾ,
അമ്മിയിലരയ്ക്കുമ്പോൾ അരവയർ നിറയ്ക്കുമ്പോൾ..
പുസ്തകോം പെൻസിലും വാങ്ങിയ കടം തീർക്കാ-
നാകാതെ ഗതികെട്ടു തെറികൾ കേൾക്കുമ്പോൾ.,
രാത്രികളിലൊറ്റയ്ക്കിരുന്നു കരയുമ്പോൾ..
എന്നുമീ തോർത്തുണ്ടെന്റമ്മതൻ തോളിലാ-
യൻപിന്റെയുപ്പു കയ്ക്കുന്ന തോർത്ത്..
കഥകൾ കേൾപ്പിച്ചെന്നെയങ്ങനെയുറക്കുമ്പോൾ,
അമ്മിയിലരയ്ക്കുമ്പോൾ അരവയർ നിറയ്ക്കുമ്പോൾ..
പുസ്തകോം പെൻസിലും വാങ്ങിയ കടം തീർക്കാ-
നാകാതെ ഗതികെട്ടു തെറികൾ കേൾക്കുമ്പോൾ.,
രാത്രികളിലൊറ്റയ്ക്കിരുന്നു കരയുമ്പോൾ..
എന്നുമീ തോർത്തുണ്ടെന്റമ്മതൻ തോളിലാ-
യൻപിന്റെയുപ്പു കയ്ക്കുന്ന തോർത്ത്..
എങ്കിലും നിന്നോടു ചെയ്ത പാപങ്ങൾതൻ-
തടവറയിൽ ഞാനിന്നിരുന്നു കരയുമ്പോൾ..
ഒറ്റപ്പെടുത്തിയും കുറ്റപ്പെടുത്തിയും നിന്നെ-
ഞാൻ ദ്രോഹിച്ച നാൾകളോർക്കുമ്പോൾ..
ഐസിയൂ വാതിൽ തുറക്കുന്നു, സ്ട്രക്ചറിൽ-
വെള്ളമൂടിക്കിടന്നെത്തുന്നു അമ്മ..
മിണ്ടാതെ തലതാഴ്ത്തി നിൽക്കുന്നു ഡോക്ടർ..
അമ്മ... എന്റെ... അമ്മ പോയെന്നോ..!
തടവറയിൽ ഞാനിന്നിരുന്നു കരയുമ്പോൾ..
ഒറ്റപ്പെടുത്തിയും കുറ്റപ്പെടുത്തിയും നിന്നെ-
ഞാൻ ദ്രോഹിച്ച നാൾകളോർക്കുമ്പോൾ..
ഐസിയൂ വാതിൽ തുറക്കുന്നു, സ്ട്രക്ചറിൽ-
വെള്ളമൂടിക്കിടന്നെത്തുന്നു അമ്മ..
മിണ്ടാതെ തലതാഴ്ത്തി നിൽക്കുന്നു ഡോക്ടർ..
അമ്മ... എന്റെ... അമ്മ പോയെന്നോ..!
രക്തം കറന്നു നീയൂട്ടിയ മുലപ്പാൽ-
മഹത്വം മറന്നു ഞാനമ്മേ..
മാപ്പില്ലയെങ്കിലുമിരക്കുന്നു ഞാനിന്നു-
മാപ്പിനായമ്മേ പൊറുക്കണം നീയ്യേ..
മഹത്വം മറന്നു ഞാനമ്മേ..
മാപ്പില്ലയെങ്കിലുമിരക്കുന്നു ഞാനിന്നു-
മാപ്പിനായമ്മേ പൊറുക്കണം നീയ്യേ..
വ്യർഥമാണെങ്കിലും കെട്ടിപ്പിടിച്ചൊന്നു-
പൊട്ടിക്കരഞ്ഞു ഞാനമ്മതന്നോർമയിൽ..
കണ്ണിൽ നിന്നിറ്റു വീഴുന്നുവോ ! കേവലം-
കുറ്റബോധത്തിന്റെ പച്ചവെള്ളത്തുള്ളികൾ..
പൊട്ടിക്കരഞ്ഞു ഞാനമ്മതന്നോർമയിൽ..
കണ്ണിൽ നിന്നിറ്റു വീഴുന്നുവോ ! കേവലം-
കുറ്റബോധത്തിന്റെ പച്ചവെള്ളത്തുള്ളികൾ..
തോളിൽ കിടപ്പുണ്ട് തോർത്തുമുണ്ടമ്മതൻ-
തൂവേർപ്പണിഞ്ഞ പൊൻതോർത്തുമുണ്ട്..
നന്നായ് മണത്തപ്പൊളതിലെന്റെ ജീവന്റെ-
യെല്ലാം തുടിക്കുന്ന ഗന്ധമുണ്ട്..
ഞാനറിയാതെ പോയല്ലോയിത്രനാളും..
തൂവേർപ്പണിഞ്ഞ പൊൻതോർത്തുമുണ്ട്..
നന്നായ് മണത്തപ്പൊളതിലെന്റെ ജീവന്റെ-
യെല്ലാം തുടിക്കുന്ന ഗന്ധമുണ്ട്..
ഞാനറിയാതെ പോയല്ലോയിത്രനാളും..
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
Copyrighted by : Murali S Kumar
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
Copyrighted by : Murali S Kumar
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

