വന്മരങ്ങൾക്കു കാൽക്കീഴിൽ
മുളയ്ക്കുന്ന
ചെള്ളികൾക്കെന്തിനവകാശം !
മുളയ്ക്കുന്ന
ചെള്ളികൾക്കെന്തിനവകാശം !
ചെത്തിമാറ്റീടണമവറ്റയെ,...
തെറ്റിയാൽ
നാളെയവ ചോദ്യങ്ങളാവും..
തെറ്റിയാൽ
നാളെയവ ചോദ്യങ്ങളാവും..
സംഘടിക്കാൻ തുടങ്ങും
പിന്നെയവയൊക്കെ
യൊന്നായി വിപ്ലവം പാടും..
പിന്നെയവയൊക്കെ
യൊന്നായി വിപ്ലവം പാടും..
അടിമകൾക്കെന്തിനായ് സ്വപ്നം !
അതു ഞങ്ങൾ
അധികാരികൾക്കുള്ളതല്ലോ..
അതു ഞങ്ങൾ
അധികാരികൾക്കുള്ളതല്ലോ..
വച്ചു വാഴിച്ചില്ല പിന്നെയും
ചതികൊണ്ട്
വെട്ടിത്തെളിച്ചു തോൽപ്പിച്ചൂ..
ചതികൊണ്ട്
വെട്ടിത്തെളിച്ചു തോൽപ്പിച്ചൂ..
അതുകണ്ട് സന്തോഷമണപൊട്ടി
വന്മരം
ചില്ലകൊട്ടിച്ചിരിക്കുമ്പോൾ..
വന്മരം
ചില്ലകൊട്ടിച്ചിരിക്കുമ്പോൾ..
അവസാനമായെന്നു കരുതി
അധികാരത്തിൻ
'മിന്നലുകൾ' പരിഹസിക്കുമ്പോൾ..
അധികാരത്തിൻ
'മിന്നലുകൾ' പരിഹസിക്കുമ്പോൾ..
അവിടെ നോക്കൂ നിങ്ങൾ
തന്നെ പണിയിച്ച
ഭയവേലികൾക്കരികിലായ് നോക്കൂ..
തന്നെ പണിയിച്ച
ഭയവേലികൾക്കരികിലായ് നോക്കൂ..
അറ്റത്തു നിന്നും തുടങ്ങീ
ചുറ്റിലും
മുഷ്ടികളുയർത്തുന്നു 'കൂണുകൾ'..
ചുറ്റിലും
മുഷ്ടികളുയർത്തുന്നു 'കൂണുകൾ'..
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
Copyrighted by : Murali S Kumar
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
Copyrighted by : Murali S Kumar
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~




