തനിയേ കിടക്കുവാൻ ഭയമായിരുന്നെനിക്ക്
പണ്ട് ബാല്യത്തിൽ
രാത്രി മുത്തശ്ശി ചൊല്ലുന്ന
'സ്പിൽബെർഗ്' കഥ കേട്ട്,...
ഒടിയനും യക്ഷീം ഇരുചൊക്രക്കണ്ണനും
നിരന്തരം സ്വപ്നത്തിൽ
കൂടുകൂട്ടും കാലം എന്തുകൊണ്ടോ..
തനിയേ കിടക്കുവാൻ ഭയമായിരുന്നെനിക്ക്..
രാത്രി മുത്തശ്ശി ചൊല്ലുന്ന
'സ്പിൽബെർഗ്' കഥ കേട്ട്,...
ഒടിയനും യക്ഷീം ഇരുചൊക്രക്കണ്ണനും
നിരന്തരം സ്വപ്നത്തിൽ
കൂടുകൂട്ടും കാലം എന്തുകൊണ്ടോ..
തനിയേ കിടക്കുവാൻ ഭയമായിരുന്നെനിക്ക്..
കാലം കടകടാന്നോടിപ്പോയ്..
കാറ്റ് ബാല്യത്തെയെങ്ങോ കളഞ്ഞുപോയ്
എത്ര ചിന്തിച്ചും ഉത്തരം കിട്ടാത്ത-
ചോദ്യകൂമ്പാരമായ് വന്നു കൗമാരം.
പിന്നെ വന്നൂ തുടിക്കുന്ന യൗവ്വനം.
തെന്നി നീങ്ങീ ഋതുക്കൾ മഹാമൗനം.
ഓടിയെത്താൻ കൊതിക്കുന്നൊരെൻ ബാല്യം
വാടി നിന്നൂ കിനാക്കളിൽ നിശ്ചലം..
കാറ്റ് ബാല്യത്തെയെങ്ങോ കളഞ്ഞുപോയ്
എത്ര ചിന്തിച്ചും ഉത്തരം കിട്ടാത്ത-
ചോദ്യകൂമ്പാരമായ് വന്നു കൗമാരം.
പിന്നെ വന്നൂ തുടിക്കുന്ന യൗവ്വനം.
തെന്നി നീങ്ങീ ഋതുക്കൾ മഹാമൗനം.
ഓടിയെത്താൻ കൊതിക്കുന്നൊരെൻ ബാല്യം
വാടി നിന്നൂ കിനാക്കളിൽ നിശ്ചലം..
വീണ്ടും
വർഷങ്ങളുടെ ശയനപ്രദക്ഷിണത്തിൽ
കൈപിടിച്ചവൾ ആദ്യം ഓർമ്മയായപ്പോൾ..
കാലം കൈകൊട്ടിച്ചിരിച്ച് കൊക്ക്രക്കാണിച്ചപ്പോൾ,
ഉള്ളതെല്ലാം വച്ച് മേൽമേൽ പഠിപ്പിച്ച
മക്കൾ തനിച്ചാക്കി കടൽ കടന്നപ്പോൾ..
കുറ്റപ്പെടുത്തില്ല ആരെയും ഞാൻ..
പശ്ചാത്താപം മാത്രം..
വെറും പശ്ചാത്താപം മാത്രം..
വർഷങ്ങളുടെ ശയനപ്രദക്ഷിണത്തിൽ
കൈപിടിച്ചവൾ ആദ്യം ഓർമ്മയായപ്പോൾ..
കാലം കൈകൊട്ടിച്ചിരിച്ച് കൊക്ക്രക്കാണിച്ചപ്പോൾ,
ഉള്ളതെല്ലാം വച്ച് മേൽമേൽ പഠിപ്പിച്ച
മക്കൾ തനിച്ചാക്കി കടൽ കടന്നപ്പോൾ..
കുറ്റപ്പെടുത്തില്ല ആരെയും ഞാൻ..
പശ്ചാത്താപം മാത്രം..
വെറും പശ്ചാത്താപം മാത്രം..
ഒടുവിലിന്നീ വാർദ്ധക്യത്തിൽ
അന്ധകാരത്തിന്റെ പെരുവിരൽ ഞെക്കി
ജീവൻ മരണം കറന്നെടുക്കുന്ന രാത്രിയിൽ..
തനിയേ കിടക്കുവാൻ ഭയമില്ലെനിക്ക്..
ഞാൻ തനിയെയാണല്ലോ..
എല്ലാ വിധേനയും..
തനിയെ.. തനിയെ.. തനിയെ..
അന്ധകാരത്തിന്റെ പെരുവിരൽ ഞെക്കി
ജീവൻ മരണം കറന്നെടുക്കുന്ന രാത്രിയിൽ..
തനിയേ കിടക്കുവാൻ ഭയമില്ലെനിക്ക്..
ഞാൻ തനിയെയാണല്ലോ..
എല്ലാ വിധേനയും..
തനിയെ.. തനിയെ.. തനിയെ..
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
Copyrighted by : Murali S Kumar
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
Copyrighted by : Murali S Kumar
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

No comments:
Post a Comment