* നിത്യകല്ല്യാണി *
എത്രയെത്രയോ വർണ്ണപുഷ്പങ്ങൾ-
പൂത്തൊരുങ്ങിയിരിക്കിലും..
നിത്യകല്ല്യാണി നീ വിരിയുമ്പോൾ-...
ചിത്രശലഭത്തിനുത്സവം..
പൂത്തൊരുങ്ങിയിരിക്കിലും..
നിത്യകല്ല്യാണി നീ വിരിയുമ്പോൾ-...
ചിത്രശലഭത്തിനുത്സവം..
കൊഞ്ചി നീ കാറ്റിലുമ്മ വയ്ക്കുമ്പോൾ-
നെഞ്ചിനുള്ളിൽ വസന്തമായ്..
അഞ്ചിതൾപ്പൂവു നീ ചിരിക്കുമ്പോൾ-
ചെമ്പരത്തിക്കും നാണമായ്..
നെഞ്ചിനുള്ളിൽ വസന്തമായ്..
അഞ്ചിതൾപ്പൂവു നീ ചിരിക്കുമ്പോൾ-
ചെമ്പരത്തിക്കും നാണമായ്..
ചേലെഴും സന്ധ്യ ചേലയൂരുമ്പൊ-
ളേകനായ് ഞാൻ പലപ്പോഴും..
മുന്നിൽ നീ നിറഞ്ഞാടുമാ കാഴ്ച്ച-
കണ്ടു കണ്ടങ്ങിരിക്കും..
ളേകനായ് ഞാൻ പലപ്പോഴും..
മുന്നിൽ നീ നിറഞ്ഞാടുമാ കാഴ്ച്ച-
കണ്ടു കണ്ടങ്ങിരിക്കും..
ഇന്നു വന്നീയടുത്തു നിന്നിട്ടൊന്നു-
നിന്നിലനുരാഗിയായ്..
ഞാനെടുത്തു മണത്തു നോക്കവെ-
യെങ്ങുപോയ് നിൻ പൂമണം..!
നിന്നിലനുരാഗിയായ്..
ഞാനെടുത്തു മണത്തു നോക്കവെ-
യെങ്ങുപോയ് നിൻ പൂമണം..!
ഇത്ര പെട്ടന്നു മാഞ്ഞുപോകയോ !
സത്യമെന്തെന്നു ചൊല്ലു നീ..
സത്യമെന്തെന്നു ചൊല്ലു നീ..
നിത്യകല്ല്യാണി നിൻ സുഗന്ധത്തെ-
യാരു വന്നു കവർന്നെടീ.!
ഞാൻ വരുന്നതറിഞ്ഞു നീ, നിൻ-
കാമുകന്നു കൊടുത്തുവോ.!
യാരു വന്നു കവർന്നെടീ.!
ഞാൻ വരുന്നതറിഞ്ഞു നീ, നിൻ-
കാമുകന്നു കൊടുത്തുവോ.!
ഇല്ല ഞാനറിഞ്ഞില്ലയെന്നു നീ-
കള്ളമോതിത്തുടങ്ങവേ..
ദേ വരുന്നു ആ കശ്മലൻ, കള്ള-
മാരുതൻ, നിന്റെ കാമുകൻ..
കള്ളമോതിത്തുടങ്ങവേ..
ദേ വരുന്നു ആ കശ്മലൻ, കള്ള-
മാരുതൻ, നിന്റെ കാമുകൻ..
"മിണ്ടുകില്ലിനി വരില്ല ഞാൻ, നിൻ-
കൂട്ടുകെട്ട് മുറിഞ്ഞുപോയ്.."
കൂട്ടുകെട്ട് മുറിഞ്ഞുപോയ്.."
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
Copyrighted by : Murali S Kumar
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
Copyrighted by : Murali S Kumar
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

No comments:
Post a Comment